മൈസൂരിലെ വാഹന അപകടത്തിൽ പരിക്കേറ്റ വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു.


പരപ്പനങ്ങാടി : മൈസൂരിനടുത്തു അപകടത്തിൽപെട്ടു ഗുരുതരമായി പരുക്കേറ്റ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് രാജാമണി (46) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി ബാംഗ്ലൂരിൽ പോയി തിരിച്ചു വരുന്നതിനിടെ മൈസൂരിനടുത്തു വെച്ചാണ് ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ പരപ്പനങ്ങാടി പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം അപകടത്തിൽപെട്ടത്.
ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ് രാജമണിയെ വിദഗ്ദ ചികിൽസക്കായി മൈസുരുവിലെ ആശുപത്രിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ടോടെയാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാണാതായ സ്ത്രീ അടക്കം നാലു പേരാണ് അന്വേഷണം സംഘം സഞ്ചരിച്ച ഇന്നോവ കാറിൽ ഉണ്ടായിരുന്നത് . എസ്‌ഐ സുരേഷ് , ഷൈജേഷ് ,രാജമണി എന്നീ പോലീസുകാർ സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും രാജാമണിക്കു മാത്രമാണ് തലക്ക് സാരമായി പരുക്കേറ്റത്.
മസ്തിഷ്ക മരണം സംഭവിച്ച ഇവർ വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നെടുവ പൂവത്താൻ കുന്നിലെ താഴത്തേതിൽ രമേശന്റെ ഭാര്യയാണ് മരിച്ച രാജമണി.
മക്കൾ : രാഹുൽ, രോഹിത് ചേളാരി പാണക്കാട് – വെള്ളായിപ്പാടത്തെ പരേതനായ മണ്ണഞ്ചേരി ഇമ്പിച്ചിക്കുട്ടനാണ് പിതാവ് അമ്മ- അമ്മുണ്ണി
സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ ,കൃഷ്ണൻ, സുനിൽ, കോമള, രജിത. രഞ്ജിത