അമീബിക് മസ്തിഷ്ക ജ്വരം : നിരീക്ഷണത്തിൽ കഴിയുന്ന നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്.


അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധിച്ചത്. നിലവിൽ ഇവർക്ക് കൂടുതൽ പരിശോധന നടത്തേണ്ടതില്ലെന്ന് മാതൃ ശിശു ആരോഗ്യ വിഭാഗം സൂപ്രണ്ട് അറിയിച്ചു.
നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.

ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പരിശോധന ഫലമറിയാന്‍ ഒരാഴ്ചയെടുക്കുമെങ്കിലും ഇവര്‍ക്കും ചികിത്സ തുടങ്ങി.
രോഗത്തിന് പ്രധാന മരുന്ന് കിട്ടാനുള്ള ശ്രമം നടക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് വിദേശത്തടക്കം ബന്ധപ്പെടുന്നുണ്ട്. കടലുണ്ടി പുഴയില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. മേയ് പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.