കക്കാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം ; ഒമ്പത് പവനും പണവും കവർന്നു.


ദേശീയപാത കക്കാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം ; ഒമ്പത് പവനും പണവും കവർന്നു. കക്കാട് മുളമുക്കിൽ രവീന്ദ്രനാഥിന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.
ഒമ്പത് പവനും 2500 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ഇന്നലെ വീട് പൂട്ടി കടലുണ്ടിയിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. വീടിന്റെ മുൻവശത്തെ ലോക്ക് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വീടിന്റെ പിറക്ക് വശത്തുള്ള ഗ്രില്ലും വാതിലും പൊട്ടിച്ച് അകത്ത് കടക്കുകയായിരുന്നു.
വിറക് പുരയിൽ സൂക്ഷിച്ചിരുന്ന ബിക്കാസ് ഉപയോഗിച്ചാണ് വാതിലും ഗ്രില്ലും തകർത്തത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
വീടിന്റെ ഇരുനിലകളിലെയും റൂമുകളിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അയൽവീട്ടുകാരാണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാർ എത്തി പരിശോധന നടത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട കാര്യം മനസിലായത്. തുടർന്ന് തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.