പെരുവള്ളൂർ കാടപ്പടിയിൽ ആറുകിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ
പരപ്പനങ്ങാടി: പെരുവള്ളൂർ കാടപ്പടിയിൽ ആറുകിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ എക്സൈസ് സംഘ അറസ്റ്റ് ചെയ്തു. കണ്ണമഗലം വാളക്കുട പുള്ളാട്ടിൽ വീട്ടിൽ ശിഹാബുദ്ദീൻ (35), പെരുവള്ളൂർ വട്ടപ്പറമ്പ് കോടമ്പാട്ടിൽ വീട്ടിൽ ഷാജി (43) എന്നിവരെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ സംഘം കാടപ്പടിയിൽ നിന്നും കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നാട്ടിലെ പൊതുപ്രവർത്തകരും ഒപ്പം ഈ ഭാഗങ്ങളിൽ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് കൈമാറ്റം നടന്നത്. കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറിയതിൽ ലഭിച്ച 30,000 രൂപയും എക്സൈസ് പിടിച്ചെടുത്തു.
കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ടിയാൻമാരെ പിടികൂടാൻ ആകുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേകഡ്രൈവിന്റെ ഭാഗമായി തിരുരങ്ങാടി താലൂക്ക് മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒരാഴ്ച മുമ്പ് കൊളപ്പുറത്തു നിന്നും 106 കിലോഗ്രാം കഞ്ചാവുമായി രണ്ടു പാലക്കാട് സ്വദേശികളെ ലോറി സഹിതം തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പിടികൂടിയിരുന്നു.
പിടിയിലായവർ തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനികളാണ്. പ്രതികളെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്റ്റേജ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സുർജിത്, പി. പ്രഗേഷ്, പ്രവെൻ്റിവ് ഓഫീസർ രജീഷ്, ദിലീപ് കുമാർ, സിവിൽ
