NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് 19: ജില്ലയില്‍ 612 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 253 പേര്‍ക്ക് രോഗമുക്തി: പ്രാദേശികാടി സ്ഥാനത്തിലുള്ള എണ്ണം


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ
15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,046 പേര്‍
19,777 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് ജില്ലയില്‍ എത്തിയതാണ്. 253 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 1,23,870 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയിലിപ്പോള്‍ 19,777 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,046 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 156 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 113 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 620 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

രോഗവ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് എല്ലാവരും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കരുത്. കോവിഡ് രണ്ടാം തരംഗം പ്രതിസന്ധിയേറ്റുമ്പോള്‍ ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വേണം അതീവ ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 രോഗബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച ജില്ലയില്‍ 728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തിങ്കളാഴ്ച്ച 612 പേര്‍ പോസിറ്റീവ് ആയി. ഒരാഴ്ച മുന്‍പ് വരെ മൂന്നില്‍ താഴെ നിന്നിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ച 13.77 ശതമാനത്തിലേക്കും തിങ്കളാഴ്ച 18.2 ശതമാനത്തിലേക്കും ഉയര്‍ന്നു. ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിവേഗം ഉണ്ടാവുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്. നിലവില്‍ ജില്ലയില്‍ 19,777 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 3,046 പേര്‍ പോസിറ്റീവ് ആയി ചികിത്സയിലും ഉണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ആദ്യ പാഠങ്ങള്‍ ആയ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായ വിധം ഉപയോഗിക്കല്‍, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കല്‍ എന്നിവ അതീവ ജാഗ്രതയോടെ തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇതോടൊപ്പം 45 വയസ് പൂര്‍ത്തിയായ എല്ലാവരും ഉടന്‍തന്നെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത് സ്വയം സുരക്ഷിതരാകണം. ഇതിനാവശ്യമായ സൗകര്യം ജില്ലയിലെ 116  സര്‍ക്കാര്‍ ആശുപത്രികളിലും ,തെരഞ്ഞെടുത്ത 27 സ്വകാര്യ ആസ്പതികളിലും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും, നാല് മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പുകളിലും കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതു സമൂഹം ലഭിക്കുന്ന മുന്‍ണനാ ക്രമമനുസരിച്ച് ഈ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച (2021 ഏപ്രില്‍ 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 08
ആലങ്കോട്  11
അമരമ്പലം  12
ആനക്കയം  09
അങ്ങാടിപ്പുറം 11
അരീക്കോട്  02
ആതവനാട് 02
ഊരകം 05
ചാലിയാര്‍  06
ചീക്കോട്  02
ചേലേമ്പ്ര  04
ചെറിയമുണ്ടം  02
ചെറുകാവ് 03
ചോക്കാട്  06
ചുങ്കത്തറ  06
എടക്കര  06
എടപ്പാള്‍  21
എടരിക്കോട്  02
എടവണ്ണ  26
എടയൂര്‍  03
ഇരിമ്പിളിയം 08
കാലടി 02
കാളികാവ്  03
കല്‍പകഞ്ചേരി  01
കണ്ണമംഗലം  04
കരുളായി  02
കരുവാരക്കുണ്ട്  03
കാവനൂര്‍ 07
കീഴാറ്റൂര്‍  03
കീഴുപറമ്പ്  01
കോഡൂര്‍  01
കൊണ്ടോട്ടി  09
കൂട്ടിലങ്ങാടി  06
കോട്ടക്കല്‍  05
കുറുവ  12
കുറ്റിപ്പുറം 03
കുഴിമണ്ണ  02
മക്കരപ്പറമ്പ് 05
മലപ്പുറം  40
മമ്പാട്  12
മംഗലം  01
മഞ്ചേരി  29
മങ്കട 08
മാറാക്കര 02
മാറഞ്ചേരി 13
മൂന്നിയൂര്‍  17
മൂര്‍ക്കനാട്  05
മൂത്തേടം  02
മൊറയൂര്‍ 03
മുതുവല്ലൂര്‍ 02
നന്നമ്പ്ര  01
നന്നംമുക്ക്  06
നിലമ്പൂര്‍  19
നിറമരുതൂര്‍  03
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍  02
പള്ളിക്കല്‍ 08
പാണ്ടിക്കാട്  01
പരപ്പനങ്ങാടി  01
പറപ്പൂര്‍  13
പെരിന്തല്‍മണ്ണ  02
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 02
പൊന്മുണ്ടം 02
പൊന്നാനി 08
പൂക്കോട്ടൂര്‍ 03
പോരൂര്‍ 02
പോത്തുകല്ല് 13
പുലാമന്തോള്‍  01
പുളിക്കല്‍  06
പുല്‍പറ്റ 03
പുറത്തൂര്‍ 02
പുഴക്കാട്ടിരി 03
താനാളൂര്‍  03
താനൂര്‍ 01
തലക്കാട് 03
തവനൂര്‍ 02
താഴേക്കോട് 01
തേഞ്ഞിപ്പലം  02
തെന്നല 03
തിരുനാവായ  05
തിരുവാലി 11
തൃക്കലങ്ങോട്  03
തൃപ്രങ്ങോട് 03
തുവ്വൂര്‍  01
തിരൂര്‍  09
തിരൂരങ്ങാടി  07
ഊര്‍ങ്ങാട്ടിരി  02
വളാഞ്ചേരി  02
വളവന്നൂര്‍  03
വള്ളിക്കുന്ന്  01
വട്ടംകുളം  05
വാഴക്കാട്  09
വാഴയൂര്‍  12
വഴിക്കടവ് 08
വെളിയങ്കോട് 07
വേങ്ങര  19
വെട്ടത്തൂര്‍ 03
വെട്ടം  04
വണ്ടൂര്‍  10

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!