NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം; സോഷ്യല്‍ മീഡിയ സ്തംഭിച്ചു, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി.

 

മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായി.  ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

 

ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും സേവനങ്ങൾ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായി.

 

 

ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ
ശ്രമിച്ചാലും ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമാണ് ഫേസ്ബുക്കിന് സംഭവിച്ച പ്രശ്നം. ഇൻസ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാകുന്നില്ല.

 

സാമൂഹികമാധ്യമങ്ങളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ടറിൽ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഡൗൺ, ഫേസ്ബുക്ക് ഡൗൺ, സക്കർബർഗ്, മെറ്റ എന്നീ ഹാഷ് ടാഗുകൾ ഇതിനകം എക്സിൽ (ട്വിറ്റർ) ട്രെൻഡിങ് ആയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *