കൊളപ്പുറത്ത് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പിടികൂടി.


പരപ്പനങ്ങാടി : ലോറിയിൽ കടത്തുകയായിരുന്ന 110 കിലോഗ്രാമോളം കഞ്ചാവ് സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് പിടികൂടി.
പാലക്കാട് മേലാർകോട് സ്വദേശികളായ മനാഫ് (46), കുമാരൻ (61) എന്നിവരെ അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഭാഗത്ത് കഞ്ചാവുമായി വിതരണത്തിനെത്തിയ നാഷണൽ പെർമിറ്റ് ലോറി ദേശീയപാത എ.ആർ.നഗർ കൊളപ്പുറത്ത് അടിപ്പാതയിൽ നിർത്തിയിട്ടതായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക പരിശോധനയായിരുന്നു.
സംസ്ഥാനഎക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. 43 ഓളം പാക്കറ്റുകളിലായാണ് കഞ്ചാവ് ലോറിയിൽ സൂക്ഷിച്ചിരുന്നത്.
സംസ്ഥാനഎക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ്കുമാർ, എസ്.മധുസൂദനൻ നായർ, കെ.വി.വിനോദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എസ്.ജി.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ് എക്സൈസ് ഡ്രൈവർമാരായ കെ. രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ള, അസി:എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജീഷ്, എക്സ്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.