ലൈസൻസ് ലഭിച്ചത് ഉമ്മയെ വിളിച്ചുപറഞ്ഞു; മണിക്കൂറുകൾക്കകം അപകടം, വിദ്യാർത്ഥി മരിച്ചു.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ വിവരം ഉമ്മയെയും ഉപ്പയെയും അറിയിച്ചതിന് ശേഷം സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി നവാഫ് ആണ് മരിച്ചത്.
സാധാരണ ബസിൽ പോവാറുള്ള നവാഫ് സ്കൂളിൽ പരീക്ഷ ഉള്ളതിനാലും ഡ്രൈവിങ് ടെസ്റ്റ് ഉള്ളതിനാലും ഇന്ന് സ്കൂട്ടർ എടുത്താണ് സ്കൂളിൽ പോയത്. കണ്ണൂർ പയ്യന്നൂരിൽ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് പാസ്സായ വീട്ടിൽ അറിയിച്ചിരുന്നു. സ്കൂളിലേക്കുള്ള യാത്രയിൽ പെട്ടെന്നാണ്
മുന്നിലുണ്ടായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടമുണ്ടായത്.
ലൈസൻസ് ടെസ്റ്റ് പാസ്സായ സന്തോഷം ഉമ്മ ഷെഹീനയെ വിളിച്ചു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് ബീരിച്ചേരി നാടും കുടുംബവും. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും നവാഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോട് കൂടി മൃതദേഹം പഠിക്കുന്ന പഴയങ്ങാടി വാദിഹുദാ സ്കൂളിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം തൃക്കരിപ്പൂരിൽ കൊണ്ട് വരും. നവാഫിന്റെ പിതാവ് നാസർ ഇന്ന് രാത്രിയോടെ നാട്ടിൽ എത്തും. സഹോദരി നൂറി ലണ്ടനിൽ നിന്നും നാളെ ഉച്ചയോടെ നാട്ടിൽ എത്തും. സഹോദരൻ നവാർ എറണാകുളം വിദ്യാർത്ഥി ആണ്.
