ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍


കൊല്ലം പത്തനാപുരത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്.
പുനലൂരില്‍ നിന്ന് പത്തനാപുരത്തേക്ക് കടത്തിയ നാല് കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്.
പത്തനാപുരം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. വലിയ ആസൂത്രണത്തോടെയായിരുന്നു പ്രതികളുടെ ലഹരി കടത്ത്.
പത്തനാപുരം പിടവൂരിന് സമീപത്ത് വച്ച് പൊലീസ് പ്രതികളുടെ ആംബുലന്‍സ് തടഞ്ഞ് കഞ്ചാവ് പിടികൂടുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത് ആംബുലന്‍സ് മാര്‍ഗമായിരുന്നു.
പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ആണ് കസ്റ്റഡിയിലെടുത്തത്.