കർഷക സമരത്തിന് ഐക്യദാർഢ്യം: പരപ്പനങ്ങാടിയിൽ സി.പി.ഐ. ട്രാക്ടർ റാലി നടത്തി.


പരപ്പനങ്ങാടി : മോദി സർക്കാറിൻ്റെ കർഷക ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സി.പി.ഐ. പരപ്പനങ്ങാടിയിൽ ട്രാക്ടർ റാലി നടത്തി.
ഉള്ളണം മുണ്ടിയൻ കാവിൽ നിന്നാരംഭിച്ച റാലി പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ സമാപിച്ചു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മറ്റിയംഗം സി.പി.സക്കരിയ്യ, വി.സി. ജയ്സൽ, ചെമ്പൻ ഷെഫീക്ക്, കെ.പി. പ്രദീപ് കുമാർ, ജലീൽ ഉള്ളണം എന്നിവർ നേതൃത്വം നൽകി.