നെടുവാ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് തുറന്നു.
പരപ്പനങ്ങാടി :നെടുവാ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു.പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എ. സീനത്ത് ആലിബാപ്പു അധ്യക്ഷത വഹിച്ചു.
കൗൺസിലർ ടി.ആർ. റസാഖ്, മെഡിക്കൽ ഓഫീസർ ഡോ. വാസുദേവൻ തേക്കുവീട്ടിൽ മുഹമ്മദ് കുട്ടി, പി.വി. തുളസീദാസ്, എം.പി. കുഞ്ഞിമരക്കാരൻ. അസ്സു ചെട്ടിപ്പടി, കെ കെ. ധനയൻ എന്നിവർ സംസാരിച്ചു.
അപൂർവ്വ രോഗ ചികിത്സ പദ്ധതിയുടെ പ്രഖ്യാപനവും ജനകീയനഗര ആരോഗ്യ കേന്ദ്രങ്ങളുടെയും ഐസൊലേഷൻ വാർഡുകളുടെയും ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. വീണാ ജോർജ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധിച്ചു
പരപ്പനങ്ങാടി : പൊതുജനങ്ങളെ അറിയിക്കാതെ നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഐസൊലേഷൻ വാർഡ് സ്വകാര്യമായി ഉദ്‌ഘാടനം ചെയ്ത സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരും ഏതാനും എച്ച്.എം.സി അംഗങ്ങളും മാത്രമാണ് പങ്കെടുപ്പിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കെ.പി. വത്സരാജ്, അമ്പാടി ഉണ്ണി, മുസ്തഫ കുട്ട്യാടി, ബാബു അമ്പാളി, റഹീം നാലകത്ത്, പി.കെ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
