NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സ്നേഹാരാമം’ തകർത്തതിനെതിരെ ചെടികൾ നട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം 

പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ നഗരസഭയുടെ സഹായത്തോടെ നിർമ്മിച്ച സ്നേഹാരാമം തകർത്തതിനെതിരെ റോസാപൂ തൈകൾ നട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ‘ഡേർട്ടി പ്ലേയ്സ് ടു ബ്യൂട്ടി പ്ലേയ്സ്’ എന്ന സർക്കാറിന്റ പരിസരശുചിത്വ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതായിരുന്നു സ്നേഹാരാമം.
എൻ.എസ്.എസിന്റ സപ്തദിന സഹവാസ ക്യാമ്പിലെ പ്രായോഗിക പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന പരപ്പനങ്ങാടി ബീച്ച് റോഡോരം നാട്ടുകാരുടെയും പരിസരവാസികളുടെയും പിന്തുണയോടെ ശുചീകരിച്ചാണ് വിദ്യാർത്ഥികൾ സ്നേഹാരാമം നിർമ്മിച്ചത്.
നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.പി. ഷാഹുൽ ഹമീദ് ചെടിനടീൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശബ്ന മജീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എൻ. അബ്ദുസലാം,പ്രഥമാധ്യാപിക ബെല്ല ജോസ്, സ്റ്റാഫ് സെക്രട്ടറി ദാമോദരൻ നമ്പൂതിരി, കെ. മുജീബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനയൻ പാറോൾ, ലീഡർ നിവേദ്, അദീന എന്നിവർ പ്രസംഗിച്ചു.
പരാതി നൽകി.
രണ്ട് സ്വകാര്യ വ്യക്തികളുടെ പരാതി മാത്രം പരിഗണിച്ച് വിദ്യാർത്ഥികൾ പണിതുയർത്തിയ സ്നേഹാരാമം തകർത്തവർക്കെതിരെ  പരാതി നൽകി. കുട്ടികളുടെ പഠനത്തോടൊപ്പം സേവനം എന്ന ക്രിയാത്മകമായ സംരംഭങ്ങളെ തകർക്കുന്നത് വിദ്യാഭ്യാസ അവകാശ നിഷേധമാണ്. അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നേതൃത്വം നൽകിയവർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!