NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് 30-ാം വാർഷികാഘോഷവും എക്സിബിഷനും ശനിയാഴ്ച മുതൽ

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്
കോളേജിന്റെ 30-ാം വാർഷികാഘോഷ പരിപാടികളുടെയും എക്സിബിഷന്റെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള ഹൈക്കോടതി, മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും നിലവിലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം നിർവഹിക്കും.
ഫുഡ് ഫെസ്റ്റ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. 11 ന് ടി.വി ആർട്ടിസ്റ്റ് അശ്വന്ത് അനിൽകുമാർ അവതരിപ്പിക്കുന്ന വൺ മാൻ ഷോ പ്രോഗ്രാമും നടക്കും. ഞായറാഴ്ച രാവിലെ 10 ന് ഗ്ലോബൽ അലുംനി മീറ്റ് കവിയും എഴുത്തുകാരനുമായ സാബു ഷണ്മുഖം ഉദ്ഘാടനം ചെയ്യും.
പൂർ വ്വവിദ്യാർത്ഥികളും പൂർവ്വഅധ്യാപകരും ഒത്തുചേർന്ന് ക്യാമ്പസ് അനുഭവങ്ങൾ പങ്കുവെക്കും. ഉച്ചക്ക് രണ്ടിന് മ്യൂസിക്കൽ ഇവൻ്റ് ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും.
വൈകീട്ട് ആറിന് ഇന്ത്യൻ ആർമിയുടെ മാർഷ്യൽ ആർട്സ് പ്രോഗ്രാം കോഴിക്കോട്, ആർമി കമാന്റിംഗ് ഓഫീസർ കേണൽ.ഡി. നവീൻ ബെഞ്ചിത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആർമിയുടെ തന്നെ വെപ്പൺസ് ആന്റ് ആംസ് ഡിസ്പ്ലേ, ഫയർ ഷോ, കളരിപയറ്റ് തുടങ്ങിയവ അവതരിപ്പിക്കും.
 31 ന് ഡിപ്പാർട്ട്മെന്റ് പ്രോഗ്രാമും, ഫെബ്രുവരി 1,2,3 തീയതികളിൽ സ്പെക്ട്രം-2k24 എന്ന പേരിൽ നടത്തിവരുന്ന വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറും.
ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം കെ.പി.എ മജീദ് എം. എൽ.എ ഉദ്ഘാടനം ചെയ്യും. കേരള മലായാളം മിഷൻ ഡയറക്ടറും കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാകട മുഖ്യാതിഥിയായി സംബന്ധിക്കും. പത്ര സമ്മേളനത്തിൽ പ്രസിഡന്റ്‌ അഡ്വ. കെ.കെ സൈതലവി, സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ടി.സുരേന്ദ്രൻ, കെ. അമൃതവല്ലി, കെ. ജ്യോതിഷ്, സൈതലവി കടവത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!