NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

വള്ളിക്കുന്ന് : അരിയല്ലൂരിൽ ബസ്സുകൾ കൂട്ടി ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.

വള്ളിക്കുന്ന് റെയിൽവേസ്റ്റേഷൻ റോഡിൽ ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

 പരിക്കേറ്റ ഒഡീസ സ്വദേശി കമലച്ചാൻ പൂജാരി (33), കൊടക്കാട് സ്വദേശികളായ എം.വൈഷ്ണവ് (17), എം അതുൽ (17),

ആനയാറങ്ങാടി കറുത്താമാക്കകത്ത് സീനത്ത് (48), ആനയാറങ്ങാടി നെല്ലിക്കാപറമ്പ് മുംതാസ് (46), ഫാതിമ നജ (18),

അരിയല്ലൂർ സ്വദേശികളായ പുഴക്കലകത്ത് ജസീന (38), പുഴക്കലകത്ത് സൈനബ (65), ആനങ്ങാടി കിഴക്കന്റെ പുരക്കൽ അഫ്ന (16) വള്ളിക്കുന്ന് കീരിയാലത്ത് സനിക (20), സിനി (40), തങ്കമണി (47),

കാവിലക്കാട് സുനി (48) എന്നിവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റ ആറോളം പേർ ചെട്ടിപ്പടി ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി. .

Leave a Reply

Your email address will not be published. Required fields are marked *