NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി

കോഴിക്കോട് നന്തിയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി.

ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് തൊഴിലാളികളിൽ ഒരാളെയാണ് കാണാതായത്.

 

റസാഖ്‌ പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ്‌ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

അഷ്‌റഫ്‌ നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല.

ഇടി മിന്നലേറ്റതിനെ തുടർന്ന് വള്ളത്തിനു കേടുപാടുകൾ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്‌റഫ്‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *