ലഹരിക്കെതിരെ കാമ്പയിൻ ; കൂട്ടയോട്ടം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി : പാലത്തിങ്ങൽ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുകളുമായി സഹകരിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.
ലഹരിക്കെതിരെ നടത്തുന്ന “എന്റെ നാട്, ലഹരി മുക്തനാട് “എന്ന കാമ്പയിന്റെ ഭാഗമായി ജനുവരി 25 ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർഥമാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി കോടതി പരിസരത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപിൽദാസ് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പലത്തിങ്ങലിൽ സമാപിച്ചു.
കാമ്പയിൻ കൺവീനർ മുബഷീർ കുണ്ടാണത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൗൺസിലർ എ.വി.ഹസ്സൻകോയ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ: ഹനീഫ നെടുവഞ്ചേരി, അൻസാർ, വി.പി. മൊയ്തീൻ, കെ.ടി. വിനോദ്, നൗഫൽ ഇല്ല്യൻ, സി. അബൂബക്കർ, ഡോ : ഹാറൂൻ റഷീദ്, സുൽഫിക്കർ അലി, സി അബ്ദുറഹ്മാൻ, പി. ഷാജിസമീർ, എം.വി. ഹബീബ് റഹ്മാൻ, പി.വി.കുഞ്ഞിമരക്കാർ, കെ. ഉണ്ണികൃഷ്ണൻ, നൂർ മുഹമ്മദ്, സി.മുസ്തഫ , കോയ പിലാശേരി, വി.കെ. ഖംമ്രാൻ എന്നിവർ സംസാരിച്ചു.
