നിയാസ് കാക്ക് ഒരു വോട്ട്: വൈറലായി മൂന്നാം ക്ലാസുകാരി യുടെ പ്രസംഗം.
1 min read


പരപ്പനങ്ങാടി: പ്രിയമുള്ള നാട്ടുകാരെ…, തിരൂരങ്ങാടിയിൽ വികസനത്തിൻ്റെ പൊൻകൊടി പാറിക്കാൻ, നാടിനും നാട്ടുകാർക്കും സുപരിചിതനായ നിയാസ് ക്കാക്ക് ഫുട്ബോൾ ചിഹ്നത്തിലായിരിക്കട്ടെ, നിങ്ങളെ വോട്ട്…
കൂടുംബ സദസ്സുകളിലും പൊതു യോഗങ്ങളിലും മുഴങ്ങിക്കേട്ട മൂന്നാം ക്ലാസുകാരി ഫാത്തിമ ഫർഹയുടെ പ്രസംഗത്തിലെ വരികളാണിത്.
വീഡിയോ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക
തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വൈറലായത്.
പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. പ്രസംഗ കേട്ടവരാരും ഫർഹയെ അഭിനന്ദിക്കാനും മറന്നില്ല. നെടുവ ജി.എച്ച്.എസ് മൂന്നാം ക്ലാസുകാരിയായ ഫാത്തിമ ഫർഹ പാലത്തിങ്ങൽ സ്വദേശി വിളക്കണ്ടത്തിൽ ശിഹാബുദ്ധീൻ,
സുൽഫത്ത് ദമ്പതികളുടെ മകളാണ്.