എം.എസ് .സി എൻവിയോൺമെൻറ് സയൻസ് ഒന്നാം റാങ്ക് ആയിഷ ഫിദയ്ക്ക്

ആയിഷ ഫിദ

പരപ്പനങ്ങാടി: കാലിക്കറ്റ് സർവകലാശാല എം.എസ്.സി. എൻവിയോൺമെൻറ് സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പരപ്പനങ്ങാടി സ്വദേശി ആയിഷ ഫിദ.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥിനി ആയിരുന്നു.
പരപ്പനങ്ങാടി കിഴക്കിനിയകത്ത് അബ്ദുൾ നാസറിന്റെയും ഫൗസിയയുടെയും മകളാണ്.
താനൂർ ഓലപ്പീടിക സ്വദേശി സി.അമീൻ ആണ് ഭർത്താവ്.