NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശി മരിച്ചു.

തിരൂരങ്ങാടി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 

മൂന്നിയൂർ പാറക്കടവ് തെക്കേപാടം റോഡിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസ്(44) ആണ് മരിച്ചത്.

 

നവംബർ 14ന് ചെമ്മാട്-കോഴിക്കോട് റോഡിൽ മാനിപ്പാടത്ത് ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

അവിവാഹിതനാണ്.

അമ്മ: തങ്ക. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ വിലാസിനി, മോഹനൻ, ബാബു ,ശശി

Leave a Reply

Your email address will not be published. Required fields are marked *