NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചേളാരിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 8 ലക്ഷം രൂപയോളം തട്ടിയതായി പരാതി: രണ്ടു പേർക്കെതിരെ കേസ്

മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.

തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി മുസ്‌ബിർ എന്നിവർക്കെതിരെയാണ് ബ്രാഞ്ച് മാനേജർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്.

മെയ് 31, ഓഗസ്റ്റ് 8, 11, ഒക്ടോബർ 2 എന്നീ തീയതികളിൽ മെഹബൂബ് 107.8 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 4,15,000 രൂപയും, ജൂൺ 6, ഓഗസ്റ്റ് 3, 16, തീയതികളിൽ മുസ്‌ബിർ പണയം വെച്ച് 3,53,000 രൂപയും തട്ടിയെടുതെന്നാണ് പരാതി. പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!