NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂർ വിമാനത്താവള വികസനം: എയർപോർട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

 

കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി. 76 കൈവശക്കാരിൽ നിന്നായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയാണ് കൈമാറിയത്. സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്.

 

ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ എം.പി പ്രേംലാൽ, ജെ. ഒ അരുൺ, അൻവർ സാദത്ത്, ലത കെ., സജീദ് എസ്., എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർമാരായ ദേവ്കുമാർ പി.എസ്., സുരേഷ് എം., അസി. മാനേജർ നാരായണൻ കെ., ജില്ലാ ലോ ഓഫീസർ വിൻസന്റ് ജേസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സ്പെഷൽ എൽ എ തഹസിൽദാർ കിഷോർ എം.കെ തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *