പരപ്പനങ്ങാടിയിൽ അനധികൃത വിൽപ്പനയ്ക്കായി എത്തിച്ച 36 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ.


പരപ്പനങ്ങാടി : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ.
തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി പാറപ്പുറം തൈശ്ശേരി ബാബുദാസനെ (46)യാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിൻ്റെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ പരപ്പനങ്ങാടി ടൗണിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെത്തു.
നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സീനിയർ സിവിൽ പോലീസ് ഓഫീസർ സ്മിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ലഹരിക്കെതിരെ നടത്തുന്ന ശക്തമായിട്ടുള്ള നടപടികളുടെ ഭാഗമായി താനൂർ ഡിവൈഎസ്പി. വി.വി ബെന്നിയുടെ മേൽനോട്ടത്തിലാണ് നടപടികൾ ശക്തമാക്കിയിട്ടുള്ളത്. അനധികൃത മദ്യകടത്തും വില്പനയുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 50ലധികം പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.