കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് ബുധനാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 17 ന് സമാപിക്കും. ബുധനാഴ്ച വെെകുന്നേരം 6.30 ന് ഉസ്താദിന്റെ കാവ്യലോകവും തുടർന്ന് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ്, നശീദ ആലാപനം നടക്കും.
വ്യാഴാഴ്ച വൈകീട്ട്അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ കൊടി ഉയർത്തും. തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഡോ : ചുള്ളിക്കോട് ഹുസൈൻ സഖാഫി പ്രഭാഷണം നടത്തും.രാത്രി ഒമ്പതിന് ബുർദ വാർഷികം നടക്കും. ശേഷം ബുർദയും സമാപന പ്രാർഥനയും നടക്കും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൗലിദ് പാരായണവും വൈകുന്നേരം നാലിന് ശാദുലി റാത്തീബും രാതി ഏഴിന് ചാപ്പനങ്ങാടി ബുപ്പു മുസ്ലിയാരുടെ ദിക്ർ മജ്ലിസും നടക്കും. രാത്രി എട്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി അധ്യക്ഷ്യത വഹിക്കും. സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ ദുആ നടത്തും.
ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുൽ ഖാദിർ മദനി കൽത്തറ പ്രഭാഷണം നടത്തും.
ശനിയാഴ്ച കാലത്ത് പത്തിന് ഖുത്ബിയ്യത്ത് മജ്ലിസും ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രാസ്ഥാനിക സംഗമവും നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന തസ്വവ്വുഫ് സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിക്കും.പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
സമാപന ദിവസമായ സെപ്തംബർ 17 ന് കാലത്ത് ഒമ്പതിന് ഖത്മുൽ ഖുർആനും 10 ന് ഉസ്താദിന്റെ സ്നേഹപരിസരവും ഉച്ചക്ക് രണ്ടിന് മദ്ഹാരവും നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും. ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ. ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.
നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും. ഉറൂസിന് സമാപനം കുറിച്ച് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽവൈകന്നേരം ഏഴിന് നടക്കുന്ന ഹുബ്ബുറസൂൽ സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നിർവഹിക്കും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂഹനീഫൽ ഫൈസി തെന്നല, നാസർ ഹാജി ഓമച്ചപ്പുഴ, അബൂബക്കർ അഹ്സനി തെന്നല, എൻ ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂർ,അഹമ്മാദ് അബ്ദുല്ല സഖാഫി താനൂർ
കുഞ്ഞുട്ടി എ ആർ നഗർ പങ്കെടുത്തു.