NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൈവശമൊന്നുമില്ല, യുഡിഎഫ് ഇരുട്ടില്‍ തപ്പുന്നു; പുതുപ്പള്ളിയില്‍ പഴയ സാഹചര്യം അല്ലെന്നും ജയരാജന്‍

 

കോട്ടയം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയില്‍ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ഇന്ന് പുതുപ്പള്ളിയില്‍ ചേര്‍ന്നു.

 

കൈവശമൊന്നുമില്ലാത്തതിനാല്‍ യുഡിഎഫ് ഇരുട്ടില്‍ തപ്പുകയാണെന്നും ആശയരംഗത്തും സംഘടനാ രംഗത്തും യുഡിഎഫിന് ഇരുട്ടാണെന്നും ഇ പി വിമര്‍ശിച്ചു. കെ കെ ശൈലജയുടെ ജീവചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ കെ കെ ശൈലജ തന്നെ വിശദീകരണം നല്‍കിയതാണെന്നും ഇതാരാണ് ചെയ്തതെന്ന് പരിശോധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

യുവതിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിലും ഇ പി പ്രതികരിച്ചു. ക്രൂരതയെ കോണ്‍ഗ്രസ് ന്യായീകരിക്കുകയാണ്. മലപ്പുറത്ത് മുന്‍പും സമാന ചരിത്രമുണ്ടെന്നും ന്യായീകരിക്കാന്‍ പുറപ്പെടരുതെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

 

കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു. കടം വാങ്ങാന്‍ പോലും കേന്ദ്രം സമ്മതിക്കുന്നില്ല. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ സെപ്തംബര്‍ 21ന് എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *