NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

 

കുൽഗാം: ജമ്മു കശ്മീരില്‍ ഭീകകരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലാന്‍ വനമേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റമുട്ടലുണ്ടായത്.

 

ഈ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം ഇവിടെ തെരച്ചിലിനെത്തിയത്. തെരച്ചിലിനിടയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

 

പരസ്പരമുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികര്‍ മരിച്ചത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈനികവൃത്തങ്ങള്‍ ട്വീറ്റിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!