NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുഎഇ പ്രസിഡ‍ന്റിന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

 

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രാജ്യത്തിന്റെ വിവിധ ഔദ്യോ​ഗിക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തിൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.

 

ആരോ​ഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ശൈഖ് സഈദിൻ്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകള്‍ പകുതി താഴ്ത്തി കെട്ടും. നിര്യാണത്തിൽ വിവിധ ജിസിസി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *