അരീത്തോട് റെസ്റ്റോറന്റിലെ തീപിടുത്തം ; വ്യാപാരി നേതൃത്വം സന്ദർശിച്ചു

പ്രതീകാത്മക ചിത്രം

എ ആർ നഗർ: ദേശീയപാത അരീത്തോട് തീ പിടുത്തമുണ്ടായ റോയൽ ഫുഡ് റെസ്റ്റോറന്റ് വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം നേതാക്കൾ സന്ദർശിച്ചു.
മണ്ഡലം നേതാക്കന്മാരായ എം കെ സൈനുദ്ദീൻ ഹാജി, കെ കെ എച്ച് തങ്ങൾ, മജീദ് അച്ചനമ്പലം, അബ്ദുറഹ്മാൻ പാക്കട പുറായ എന്നിവർ സ്ഥിഗതികൾ വിലയിരുത്തി. 15 ലക്ഷത്തോളം രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചതായി റസ്റ്റോറൻറ് ഉടമ അയ്യൂബ് നേതാക്കളെ അറിയിച്ചു. ഇഇന്നലെ ന്ന് രാവിലെ 5.30 നാണ് സംഭവം. നാട്ടുകാരും സമീപത്തെ പള്ളിയിൽ നിസ്കരിക്കാൻ വന്നവരും ദർസ് വിദ്യാർഥികളും, വാട്ടർ സർവീസ് നടത്തുന്ന മുഹമ്മദും ചേർന്നാണ് തീയണച്ചത്. ആളപായ മൊന്നുമില്ലായിരുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്.