NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം കോട്ടയ്ക്കലിൽ ഇടിമിന്നലേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പറപ്പൂർ ഐ യു എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് മുഹ്സിൻ.

മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *