സി.പി.ഐ യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

സി.പി.ഐ. യിൽ ചേർന്ന കെ.എം. മുഹമ്മദാലി, ഉണ്ണി എന്നിവർക്ക് ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പതാക നൽകി സ്വീകരിക്കുന്നു.

വള്ളിക്കുന്ന് : ആർ.എസ്.പി മലപ്പുറം ജില്ലാ ഭാരവാഹിയും യു.ടി.യു.സി മലപ്പുറം ജില്ലാ സെക്രട്ടറിയുമായും പ്രവർത്തിച്ച കെ.എം. മുഹമ്മദാലി, ഉണ്ണി എന്നിവരും നൂറോളം പ്രവർത്തകരും തൊഴിലാളികളും സി.പി.ഐ. യിൽ ചേർന്നു. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പതാക നൽകി സ്വീകരിച്ചു. വിശ്വനാഥൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സൈതലവി, ജില്ലാ കൗൺസിൽ അംഗം സഫീർ കിഴിശ്ശേരി, വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി വി. വിജയൻ, വി.പി. സദാനന്ദൻ, എൻ. സുരേഷ്ബാബു മൂന്നിയൂർ, റുബീന വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.