ഉന്നത വിജയം നേടിയവരെ സി.പി.ഐ. ചെറമംഗലം ബ്രാഞ്ച് അനുമോദിച്ചു.
സി.പി.ഐ. ചെറമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് നിയാസ് പുളിക്കലകത്ത് ഉപഹാരം നൽകുന്നു
പരപ്പനങ്ങാടി : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സി.പി.ഐ. ചെറമംഗലം ബ്രാഞ്ച് അനുമോദിച്ചു.
പരപ്പനങ്ങാടി കുരിക്കൾ റോഡ് ജംഗ്ഷനിൽ വെച്ച് നടന്ന പരിപാടി സ്റ്റേറ്റ് കൺസ്യൂമർ പ്രെട്ടക്ഷൻ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി ഹുസൈൻ ചേർക്കോട് അധ്യക്ഷത വഹിച്ചു പരിപാടിയിൽ നഗരസഭാ കൗൺസിലർ മോഹൻദാസ് മാസ്റ്റർ മുഖ്യാതിഥിയായി സംബന്ധിച്ചു.
സി.പി.ഐ. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, പുളിക്കലകത്ത് ഇസ്മായിൽ ഹാജി, ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ്യ കേയി, സ്വാലിഹ് തങ്ങൾ, വെട്ടിയാട്ടിൽ ഗഫൂർ, കെ.കെ.ഹസ്സൻകോയ, എൻ.കെ.ഷാഫി എന്നിവർ സംസാരിച്ചു.
