ജീവകാരുണ്യ പ്രവർത്തനത്തിന് ഗ്ലോബൽ ഹ്യൂമൺ റൈറ്റ് ട്രസ്റ്റ് ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് പരപ്പനങ്ങാടി സ്വദേശി എം.എ. കബീറിന്


മലപ്പുറം : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ, പ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനത്തിന് മലപ്പുറം പരപ്പനങ്ങാടി സ്വദേശി എം.എ. കബീറിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ വാഷിങ്ടൺ മസ്സാച്ചുസെറ്റ്ച്ച് അന്താരാഷ്ട്ര ആസ്ഥാനമായും, ഇന്ത്യയിലെ ജമ്മു പ്രാദേശിക ആസ്ഥാനമായും, കേന്ദ്രസർക്കാരിന്റെ നീതി ആയോഗ്, മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് എന്നീ മന്ത്രാലയങ്ങളുടെ കീഴിൽ, ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഗ്ലോബൽ ഹ്യൂമൺ റൈറ്റ് ട്രസ്റ്റ് (ജി.എച്ച്.ആർ.ടി.) ആണ് എം.എ.കബീറിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
ശനിയാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂത്ത് സെന്ററിൽ വെച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ മുൻ എം.പി.യും യുവരാഷ്ട്രീയ നേതാവുമായ ചൗദരി അനിൽകുമാറിൽ നിന്ന് എം.എ. കബീർ ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
എ.ഐ.യു.ഡബ്ലിയു.ഇ.സി. ദേശീയ ചെയർമാൻ ഡോ. ഉദിത് രാജ്, മത നേതാക്കളായ മഹന്ത് സ്വാമി ആരാധ്യ സരസ്വതി ജി മഹാരാജ് (ആദ്യ ശക്തി പീഡാധിശ്വര്), സയ്യിദ് മസൂദ് കമാൽ നിസാമി (ദർഗഹ് സയ്യിദ് ഹസറത് നിസാമുദ്ദിൻ, ന്യൂ ഡൽഹി),റവ. ഡോ. സാജൻ എം ജോർജ് (ചെയർമാൻ, ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓഖ്ലാ, ന്യൂ ഡൽഹി), അനിൽ ഭരദ്വാജ് തുടങ്ങിയ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മത സാംസ്‌കാരിക രംഗത്തെ പ്രമുഖരും കോൺവെക്കേഷൻ ചടങ്ങിൽ സംബന്ധിച്ചു.