അഴിമതിക്കേസില്‍ കസ്റ്റംസ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും രണ്ടു വര്‍ഷം തടവും രണ്ടരകോടി പിഴയും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കസ്റ്റംസ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും രണ്ട് വര്‍ഷം വരെ കഠിന തടവും രണ്ടരകോടി പിഴയും വിധിച്ചു. കൊച്ചി സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കസ്റ്റംസ് കോഴിക്കോട് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ പി ആര്‍ വിജയനും ഭാര്യയും ഇവരുടെ മൂന്ന് മക്കളുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
വന്‍ തോതില്‍ അഴിമതി നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസെടുത്ത സി ബി ഐ കണ്ടെത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സമ്പാദിച്ച ഭൂരിഭാഗം സ്വത്തുക്കളും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഭാര്യയെയും മക്കളെയും കേസില്‍ പ്രതി ചേര്‍ത്തത്. സിബിഐ സ്പെഷ്യല്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ ആണ് കേസില്‍ വിധി പറഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണത്തില്‍ 78 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം സിബിഐ കണ്ടെത്തി. ഇത്തരത്തില്‍ അനധികൃതമായ സമ്പാദിച്ച സ്വത്തുക്കള്‍ ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഇതിന് പി.ആര്‍ വിജയന്‍ ഭാര്യയുമായും മക്കളുമായും ഗൂഢാലോചന നടത്തിയെന്ന സിബിഐ കണ്ടെത്തല്‍ കോടതി ശരിവച്ചു.
