NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു; ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകൾ

പ്രതീകാത്മക ചിത്രം

മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ആയ തിരുവനന്തപുരം സ്വദേശി റാസിയാണ് മരിച്ചത്.  നിലമ്പൂർ എംഎസ്പി ക്യാമ്പിലെ സഹപ്രവർത്തകർക്കൊപ്പം ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനാണ് ജെ.റാസി‌. സ്ഥിരമായി പുഴയിൽ നീന്താറുള്ള പോലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് റാസി മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

ഇന്ന് സംസ്ഥാനത്ത് വ്യത്യസ്തയിടങ്ങളിലായി അഞ്ച് പേരാണ് പുഴയിൽ മുങ്ങി മരിച്ചത്. പത്തനംതിട്ടയിൽ അച്ചൻകോവിലാറിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിലാഷ്, അഭിരാജ് എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു.

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണാണ് എരഞ്ഞിപ്പാലം സ്വദേശി അമല്‍ മുങ്ങിമരിച്ചത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പുഴയുടെ മറു ഭാഗത്തുകൂടെയാണ് നാലംഗ സംഘം പുഴയില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.

 

കണ്ണൂർ മണക്കടവും പുഴയിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ ജേക്കബ് വിൽഫ്രഡ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പത്തോളം പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. പാറപ്പുറത്ത് നിന്ന് കാൽതെറ്റി കയത്തിലേക്ക് വീണ ജേക്കബിനെ കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതശരീരം പുറത്തെടുത്തത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *