പരപ്പനങ്ങാടിയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം.
പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന എയ്സ് പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന വള്ളിക്കുന്ന് സ്വദേശി എ.വി. അനിൽകുമാർ (50), മകൾ അവന്തിക (10), പിക്കപ്പ് വാനിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ പുളിക്കലകത്ത് മുഹമ്മദ് (60), എം.കെ മുഹമ്മദ് (24),ഓട്ടോറിക്ഷ ഡ്രൈവർ കെ.വി. മുഹസിൻ(21) തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
ഇവരെ ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കടലുണ്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.