NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് സംരക്ഷണഭിത്തി തകർത്തു; വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തി തകർത്ത് മുന്നോട്ടു നീങ്ങി. ചുരം ഏഴാം വളവനും എട്ടാം വളവിനും ഇടയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ബസ് പകുതിയേറെ ഭാഗം സംരക്ഷണഭിത്തി തകർത്ത് മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും  പരിക്കില്ല.

അപകടത്തെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചുരം എൻആർഡിഎഫ് സംഘവും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയാണ്. ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതകുരുക്ക് അഴിക്കാൻ ശ്രമിക്കുന്നത്.

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതോടെയാണ് വലിയതോതിലുള്ള ഗതാഗതകുരുക്ക് അനുഭവപ്പെടാൻ ഇടയാക്കിയത്. ഇന്നും നാളെയും അവധി ദിവസമായതിനാൽ നിരവധി വാഹനങ്ങളാണ് വയനാട്ടിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *