ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണം: മലയാളിശാസ്ത്രജ്ഞന് അന്താരാഷ്ട്ര പുരസ്കാരം

ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണ സംവിധാനത്തിൽ അടിഞ്ഞുകൂടുന്ന യൂറിയ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട പ്രബന്ധമാണ് അവാർഡിന് അർഹമായത്. എസ്.എ.ഇ.യുടെ ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഫ്യൂവൽ ആൻഡ് ലൂബ്രിക്കന്റ്സി’ൽ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിനിയിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്ത ആനന്ദ്, മിസൗറി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നാണ് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയത്. റിട്ട. ബാങ്കുദ്യോഗസ്ഥരായ മനോഹർ ആലമ്പത്ത്-ദീപാ മനോഹർ ദമ്പതിമാരുടെ മകനാണ്. പാർവതി സുരേഷാണ് ഭാര്യ.