കക്കാട് ക്ഷേത്രത്തിന് സമീപം തീപിടുത്തം


തിരൂരങ്ങാടി : കക്കാട് ശ്രീ തൃപുരാന്തക ക്ഷേത്രത്തിന്റെ പിൻവശത്തെ ഭൂമിയിൽ തീ പിടുത്തം. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

പുക ഉയരുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ പരിസരത്തെ വീടുകളിൽ നിന്ന് വെള്ളം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. കടുത്ത വേനലിൽ ഉണങ്ങിക്കിടക്കുന്ന പുൽക്കൂട്ടങ്ങൾക്കും, വീണുകിടക്കുന്ന മരങ്ങളിലേക്കും തീപടർന്നുകൊണ്ടിരുന്നു. തുടർന്ന് കൂരിയാട് വാട്ടർ സർവീസിന്റെ സഹായത്തോടെ നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.