എം.എസ്.എഫ് സ്റ്റുഡന്റ്‌സ് വാർ; സമരച്ചുമര് ജില്ലാ തല ഉൽഘാടനം; ജില്ലയിൽ പ്രചരണത്തിന് തുടക്കമായി


തിരൂരങ്ങാടി: വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് വാറിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ശാഖാ തലങ്ങളിൽ നടത്തുന്ന സമര ചുമരിന്റെ ജില്ലാതല ഉൽഘാടനം മൂന്നിയൂർ തയ്യിലക്കടവ് യൂണിറ്റിൽ പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മുസ്‌ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി.അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഗുലാം
ഹസൻ ആലംഗീർ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ കെ.എം.ഇസ്മായിൽ,
ടി.പി.നബീൽ, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് സി.എ.ബഷീർ, ജനറൽ സെക്രട്ടറി സവാദ് കള്ളിയിൽ, എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ നസീഫ് ഷെർഷ്,
നിസാം.കെ.ചേളാരി, തയ്യിലക്കടവ് യൂണിറ്റ് ഭാരവാഹികളായ പി.കെ.ഫാസിൽ, ടി.സഫാസ് എന്നിവർ സംബന്ധിച്ചു.