തിരൂരങ്ങാടി കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കാക്കഞ്ചേരി സ്വദേശി സുബൈർ ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടെയാണ് സംഭവം.
വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.