തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ മൊബൈൽ അദാലത്ത് തുടങ്ങി


പരപ്പനങ്ങാടി : കേരള സ്റ്റേറ് ലീഗൽ സർവീസ്സ് അതോറ്റിയുടെ മൊബൈൽ അദാലത്ത് ബസ്സ് തിരുരങ്ങാടി താലൂക്ക് ലീഗൽ സർവീസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. സ്‍പെഷ്യൽ ജഡ്ജും താലൂക്ക് ലീഗൽ സർവീസ്സ് കമ്മിറ്റി അധ്യക്ഷയുമായ എ. ഫാത്തിമ്മ ബീവി ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മുൻഷിഫ് ഇ.എൻ. ഹരിദാസൻ, മജീസ്ട്രറ്റ് എം. വിപിൽദാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, അഭിഭാഷകർ, കോടതി സ്റ്റാഫ്, ക്ലാർക്ക്, പി.എൽ.വി. എസ്. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി ഉത്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിൽ കിട്ടിയ അഞ്ച് പരാതികൾ അഡ്വ. ഇബ്രാഹിംകുട്ടി, നവാസ് എന്നിവർ പരാതികൾ കേട്ട് നിർദ്ദേശങ്ങൾ നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ലീഗൽ സർവീസ് സേവനവും ലീഗൽ ഗൈഡ് സംബന്ധിച്ചും ക്ലസ്സെടുത്തു.
മെമ്പർമാരായ ഫൗസിയ, നുസ്രത്ത്, വികസന സ്ഥിരം സമിതി അധ്യക്ഷ ഉമ്മാട്ട് കുഞ്ഞീതു പി.എൽ.വി. മാരായ മോഹനൻ, ശിവദാസൻ, ജ്യോതി, ഖൈറുന്നിസ, ഫാത്തിമ്മ സുഹറ, സതി എന്നിവർ നേതൃത്വം നൽകി.