വയനാട്ടിൽ വിനോദ സഞ്ചാരത്തി നെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.


വയനാട്ടിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന (26)യാണ് കൊല്ലപ്പെട്ടത്.
മേപ്പാടി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശുചുമുറിയില്‍ പോയി തിരിച്ചു വരുമ്പോൾ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തടഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേൽക്കുക യായിരുന്നു.
യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച പ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്.
സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.