കളിക്കിടയിൽ തെന്നി ചുമരിൽ തലയിടിച്ചു വീണ് ജനല്‍കര്‍ട്ടന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചു.


വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ തെന്നിവീണ് തല ചുമരിലിടിക്കുകയും ജനല്‍ കര്‍ട്ടന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയും പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പറപ്പൂര്‍ ചേക്കേലിമാട് പുള്ളിശ്ശേരി പറമ്പില്‍ ഇസ്ഹാഖിന്റെ മകള്‍ ദില്‍ന (10 ) ആണ് മരിച്ചത്.
ചേക്കാലി മാട്ടിലുള്ള ഇസ്ഹാഖിന്റെ വീട്ടില്‍ വെ’ച്ചായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം സ്ഥിരീകരിച്ചത്.
മാതാവ്: സുമയ്യ. തുടർ നടപടികൾക്ക് ശേഷം മയ്യിത്ത് നാളെ(ഞായർ) അരീക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.