26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യ വുമായി യുവാവ് എക്സൈസ് പിടിയിൽ
1 min read

പരപ്പനങ്ങാടി: സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലിറ്റര്‍ കണക്കിന് വിദേശ മദ്യവുമായി യുവാവ് പരപ്പനങ്ങാടി എക്സൈസ് സംഘത്തിൻറെ പിടിയിലായി.
വള്ളിക്കുന്ന് കൂട്ടുമൂച്ചി സ്വദേശി പലനാടൻ വിപിന്‍ ദാസിനെ (30 )യാണ് വെള്ളിയാഴ്‌ച രാത്രിയില്‍ 52 കുപ്പി വിദേശ മദ്യവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്.
ഇയാള്‍ വ്യാപകമായ രീതിയില്‍ കൊടക്കാട്, കൂട്ടുമൂച്ചി ഭാഗത്ത് മദ്യവില്‍പ്പന നടത്തുന്നതായി പരാതിയുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളിൽ നിന്നും 13150/- രൂപയും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീഷ്, പ്രദീപ്‌കൂമാര്‍, അനില്‍ കൂമാര്‍ ഡ്രൈവര്‍ കെകെ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.