NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടപ്പുവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തെിനിടെ അടിയേറ്റ് 80കാരൻ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ. മര്‍ക്കോസ് (80) ആണ് മരിച്ചത്.

 

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മര്‍ക്കോസിന്റെ മകന്‍ സാബുവിന്റെ പരാതിയില്‍ അയല്‍വാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

 

കിഴുമുറി നിർമലഗിരി പള്ളിയിലേക്ക് എളുപ്പം എത്താവുന്ന് പഴയ നടപ്പുവഴിയെ ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. പള്ളി പരിസരത്തേക്കെത്താന്‍ ടാര്‍ റോഡുണ്ടായതോടെ പഴയ നടപ്പുവഴി ഉപയോഗിക്കാതെയായി.

നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലര്‍ തെളിക്കാന്‍ ശ്രമിച്ച് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.

 

തര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മയുടെ കൈയിലിരുന്ന തൂമ്പ മര്‍ക്കോസ് പിടിച്ചുവാങ്ങിയെന്നും അതുമായി തിരിഞ്ഞുനടക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള അടിയേറ്റ് വീണെന്നാണ് പറയുന്നത്. ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!