നെടുവ ആരോഗ്യ കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി. പ്രതിഷേധ ധർണ്ണ


പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികിൽസ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിൻ്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെടുവ ഹെൽത്ത് സെൻ്ററിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ അധ്യക്ഷൻ രവിതേലത്ത് ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ സി. ജയദേവൻ അധ്യക്ഷനായി.
കെ.പി. വൽസരാജ്, പി.വി. തുളസിദാസ്, പി. ശ്രീരാഗ്, സജിത്ത് ബേബി, ഒ.സുമിറാണി, യു.വി. രമ്യ ലാലു, ടി.വി പ്രസൂൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.