പരപ്പനങ്ങാടി മത്സ്യഗ്രാമത്തില്‍ സാഗര്‍മിത്ര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പരപ്പനങ്ങാടി : പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഭവന് കീഴിലുളള അരയന്‍കടപ്പുറം മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു.
ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള, ഫിഷറീസ് പ്രൊഫഷണലുകളായ പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരുമായവര്ക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പ്രായ പരിധി.
പരപ്പനങ്ങാടി മത്സ്യഭവന് പരിധിയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പ്രതിമാസം 15,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും ചെട്ടിപ്പടി പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി മത്സ്യഭവനില്‍ ലഭിക്കും. അപേക്ഷകള്‍ ജനുവരി 21 നകം പരപ്പനങ്ങാടി മത്സ്യഭവനില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2666428.
