ദേശീയപാത കൂരിയാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


തിരൂരങ്ങാടി: ദേശീയപാത കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
എ.ആര്‍. നഗര്‍ വി.കെ. പടി സ്വദേശി പരേതനായ വലിയാട്ട്
അഹമ്മദിൻ്റെ മകൻ വലിയാട്ട് ബഷീറാണ്(48) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ
നുസ്റത്തുന്നീസ (34) പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് (വ്യാഴം) വൈകീട്ട് 3.40 ഓടെയാണ് സംഭവം. തെറ്റായ ദിശയില്‍ വന്ന കാര്‍ എതിരെ പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. .
നിയന്ത്രണം വിട്ട കാർ പിന്നീട്ഓട്ടോയിൽ ഇടിക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീർ മരിച്ചു.
മറ്റൊരു ഭാര്യ: ആയിശുമ്മു
മക്കൾ: ബിശ്ർ, നബീല.