കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.


കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
എടവണ്ണ കല്ലിടുമ്പ് സ്വദേശിയും
സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഹൈക്കു വീട്ടിൽ ഷഹാൻ (23)ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജൻ്റീന വിജയിച്ചതിൻ്റെ ആഘോഷത്തിന് ശേഷം കൂട്ടുകാരോടൊപ്പം സ്വീമ്മിംഗ് പൂളിൽ കുളിക്കാനെത്തിയതായിരുന്നു.
അടഞ്ഞു കിടന്ന അക്വാറ്റിക് കോംപ്ലക്സിന്റെ മതിൽ ചാടികടന്നാണ് വിദ്യാർത്ഥികൾ സ്വിമ്മിംഗ് പൂളിലെത്തിയത്.
കുളികഴിഞ്ഞ ശേഷം ഷഹാനെ കാണാത്തതിനെ തുടർന്ന് കൂട്ടുകാർ സ്വിമ്മിംഗ് പൂളിൽ നടത്തിയ തിരച്ചിലിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കോംപ്ലക്സിന്റെ ഗേറ്റിൻ്റെ പൂട്ട് തല്ലി തകർത്ത് ഉടൻ തന്നെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷഹാൻ മരിച്ചിരുന്നു.