കൊട്ടന്തല എ.എം.എൽ.പി സ്കൂളിൽ “മുന്നേറ്റം 2023” പദ്ധതി.

ഫോക്കസ് സ്കൂളായി പ്രഖ്യാപിച്ച കൊട്ടന്തല എ.എം.എൽ.പി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് നിർവ്വഹിക്കുന്നു.

പരപ്പനങ്ങാടി: നഗരസഭയിൽ ഫോക്കസ് സ്കൂളായി പ്രഖ്യാപിച്ച കൊട്ടന്തല എ.എം.എൽ.പി സ്കൂളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായുള്ള “മുന്നേറ്റം 2023′ എന്ന പേരിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് എംപവർമെൻറ് ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് സ്കിൽ വർദ്ധിപ്പിക്കുന്നതിനായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന്റെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് പദ്ധതി.
17 ദിവസങ്ങളിലായി 34 മണിക്കൂർ ഇംഗ്ലീഷ് പരിശീലനമാണ് നടക്കുന്നത്. ഫോക്കസ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നഗരസഭ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെസഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.ടി. അലി അധ്യക്ഷത വഹിച്ചു. കൗൺസിലർ അസീസ് കൂളത്ത്, മാനേജർ സുബൈദ, പ്രഥമാധ്യാപകൻ പി. ഫൈസൽ, ഷംലീദ് റഹ്മാൻ,
അധ്യാപകരായ പ്രീതി, സുരേഷ് എന്നിവർ പ്രസംഗിച്ചു.