മൂന്ന് കേസുകളിൽ എം.സി കമറുദ്ദീന് ഉപാധിക ളോടെ ജാമ്യം, പുറത്തിറങ്ങാനാവില്ല
1 min read

ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസ് നിലവിലുളള പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതും കമറുദ്ദീന്‍റെ ആരോഗ്യ കാരണങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
പണം നഷ്ടപ്പെട്ട നിരവധി പേരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പരാതി നല്‍കിയിരുന്നത്. 2020 നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 75-ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.